.

About Me

പ്രീത.തിരുവനതപുരം ജില്ലയിലെ തോന്നയ്ക്കൽ കുടവൂർ എന്ന കൊച്ചു ഗ്രാമത്തിൽ താമസിക്കുന്നു . എന്റെ വീട്ടിൽ അച്ഛനും , അമ്മയും, ചേച്ചിയും ഉണ്ട്.ചേച്ചിടെ കല്യാണം കഴിഞ്ഞു എന്നെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നു . എനിക്ക് നടക്കാന്‍ കഴിയില്ല . 12 വര്ഷമായി ഇങ്ങനെയായിട്ടു . പെട്ടെന്ന് നടന്നു കൊണ്ടിരിക്കുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോയതാണ് . പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ടുമര്‍ വളരുകയാണ് എന്നും അത് ശസ്ത്രക്രിയ ചെയ്യണം എന്നും പറഞ്ഞു അങ്ങനെ 2001 ഫെബ്രുവരി 13 നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുo ചെയ്തു.ഇപ്പോള്‍ ഞാന്‍ എണീറ്റ്‌ ഇരിക്കും.ചെറിയ ഒരു സഹായം ഉണ്ട് എങ്കില്‍ വീല്‍ ചെയറില്‍ ഇറങ്ങി ഇരിക്കും. ഇപ്പോഴും ചികിത്സ ചെയ്യുന്നുണ്ട് . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് മുത്ത്‌ മാല . കമ്മല്‍ അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക്‌ ഒക്കെ ചെയ്യും.ഏറ്റവും വലിയ വിഷമം വീട്ടില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ ഒരു വഴി ഇല്ല എന്നുള്ളതാണ് .ആ പ്രശ്നം ഇപ്പോള്‍ ഏകദേശം പരിഹരിക്കപ്പെട്ടു .എന്‍റെ സ്വപ്‌നങ്ങള്‍ ഒക്കെ ഒരു നാള്‍ പൂവണിയും എന്ന് ഞാന്‍ പ്രതിക്ഷിക്കുന്നു. സ്നേഹത്തോടെ പ്രീത കുടവൂര്‍ നിങ്ങളുടെ സഹായമുണ്ടെങ്കില്‍ വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ.(pravaahiny@gmail.com)

1 comments:

Post a Comment

 
2011 PJ Crafts :: Chain :: Bangle :: Bracelet :: Necklace ::Flowers | inmalayalam for Over 50 Chat Sponsors: Short People Club, Michigan Mechanical Engineer Jobs, California Dietitian Jobs